വീടിന് തീപിടിച്ച് മൂന്ന് മരണം
വടക്കാഞ്ചേരി : വീടിന് തീപിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു. ആര്യമ്പാടത്ത് മരതങ്ങാട്ടില്‍ മുകുന്ദന്‍ (45), മക്കളായ മനോഹര്‍(9), ഭാഗ്യ(14) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ മുകുന്ദന്റെ ഭാര്യ ശോഭനയെയും (33) ഏഴു വയസ്സുകാരിയായ മകള്‍ മോനിഷയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആഗസ്ത് 20 ഞായറാഴ്ച വെളുപ്പിനാണ് വീടിന് തീപിടിച്ചത്. വീടിനുള്ളില്‍ അകപ്പെട്ട ശോഭനയെയും മോനിഷയെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് കെട്ടിടത്തിന് അിബാധയുണ്ടാവാനുള്ള കാരണം അജ്ഞാതമാണ്.












Click it and Unblock the Notifications