കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി. ജെ. പി യുമായി ഒരിടപാടുമില്ലെന്ന് തെന്നല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പഞ്ചായത്ത ് തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് ബി. ജെ. പി യുമായി യാതൊരിടപാടുമില്ലെന്ന് കെ. പി. സി. സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

ബി. ജെ. പി യുമായി ഏതെങ്കിലും വിധത്തിലുള്ള നീക്കുപോക്കുകള്‍ നടത്തുന്ന കാര്യം കോണ്‍ഗ്രസ് ചിന്തിച്ചിട്ടു പോലുമില്ല. യാതൊരു ചര്‍ച്ചയും ഇതു സംബന്ധിച്ചുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന ബി. ജെ. പി പ്രസിഡന്റിന്റെ പ്രസ്താവനകള്‍ കല്ലുവച്ച നുണകള്‍ മാത്രമാണ്- തെന്നല വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ബി.ജെ. പി നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ ബി.ജെ. പി യും സി. പി. എമ്മും ഒഴികെയുള്ള ഏതു കക്ഷിയുടെയും സഹായം കോണ്‍ഗ്രസ് തേടും.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് നായനാര്‍ സര്‍ക്കാരിന്റെനാലര വര്‍ഷത്തെ പ്രകടനത്തെ വിലയിരുത്താനുള്ള അവസരമായി താന്‍ കണക്കാക്കുന്നില്ലെന്ന് കെ .പി. സി. സി അധ്യക്ഷന്‍ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശിക പ്രശ്നങ്ങളാണ് മുഖ്യം എന്നതിനാലാണിത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള ചുമതല ജില്ലാ കമ്മിറ്റികള്‍ക്കു നല്‍കി. വിമതന്മാരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് തെന്നല പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X