കെനിയയില്‍ ട്രെയിനില്‍ സ്ഫോടനം; 18 മരണം
നൈറോബി : എണ്ണ കയറ്റി വന്ന ചരക്കുതീവണ്ടിയില്‍ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ 18 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.
പൊള്ളലേറ്റ 13 പേരുടെ നില ഗുരുതരമാണ്. ആഗസ്ത് 20 ഞായറാഴ്ച നൈറോബിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള അത്രി റിവര്‍ സ്റേഷനില്‍ വെച്ചാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ സ്റേഷനു സമീപമുള്ള നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളില്‍ ഉറങ്ങിക്കിടന്നവരാണ് മരണമടഞ്ഞത്.ജഡങ്ങളില്‍ മാരകമായി പൊള്ളലേറ്റ പാടുകളുണ്ടായിരുന്നതായി ആശുപത്രി റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications