സൈനികക്യാമ്പിനു നേരെ റോക്കറ്റ് ആക്രമണം; മൂന്ന് മരണം
ജമ്മു: ജമ്മു കശ്മീരില്‍ ആഗസ്ത് 21 തിങ്കളാഴ്ച ഒരു സൈനികക്യാമ്പിനു നേരെ തീവ്രവാദികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ജമ്മുവില്‍ നിന്ന ്190 കിലോമീറ്റര്‍ അകലെയുള്ള ബാനിഹാളിലെ സൈനികക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ 11.45നാണ് സംഭവം നടന്നത്.
ക്യാമ്പ് കെട്ടിടം റോക്കറ്റ് ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു. മരിച്ചവരും പരിക്കേറ്റവരും തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ടു. മൃതദേഹങ്ങളും പരിക്കേറ്റവരെയും പിന്നീട് പുറത്തെടുത്തു.
ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടറില്‍ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനകള്‍ ഏറ്റെടുത്തിട്ടില്ല.
അതേ സമയം ആഗസ്ത് 20 ഞായറാഴ്ച രാത്രി മൂന്ന് നുഴഞ്ഞുകയറ്റക്കാരെ കൊന്നതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications