മുഖ്യമന്ത്രിമാര്‍ ദില്ലിയില്‍ യോഗം ചേരുന്നു
ദില്ലി: ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകളെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആഗസ്ത് 21 തിങ്കളാഴ്ച ദില്ലിയില്‍ യോഗം ചേരും. ശുപാര്‍ശകളില്‍ പ്രതിഷേധിച്ച് കേരളം പ്രധാനമന്ത്രി വാജ്പേയിക്ക് പ്രത്യേകനിവേദനം നല്‍കും.
കൂടുതല്‍ ധനവിഹിതം നല്‍കാന്‍ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെടും.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. യോഗം വിളിച്ചുചേര്‍ത്ത നായിഡുവിനോട് ഈ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന ് പ്രധാനമന്ത്രി വാജ്പേയി ആവശ്യപ്പെട്ടിരുന്നെങ്കിലും നായിഡു അതിന് തയാറായില്ല.
കേരള മുഖ്യമന്ത്രി ഇ.കെ.നായനാരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിനു ശേഷം അദ്ദേഹം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കും. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ മൂലം കേരളത്തിനുണ്ടാവുന്ന ദോഷങ്ങളെ കുറിച്ച് നിവേദനത്തില്‍ വിശദമാക്കും.
ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. രാജ്കുമാറിനെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളുള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications