മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി
ദില്ലി: ധനകാര്യകമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളോട് എതിര്‍പ്പുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ദില്ലിയില്‍ യോഗം ആരംഭിച്ചു.
ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഒമ്പത് സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. കേരള മുഖ്യമന്ത്രി ഇ.കെ. നായനാരും യോഗത്തില്‍ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദല്‍, ഹരിയാനാ മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താല, ഗോവ മുഖ്യമന്ത്രി ഫ്രാന്‍സിസ്കോ സര്‍ദ്ദിന, മണിപ്പൂര്‍ മുഖ്യമന്ത്രി നിപ മാചെ സിങ്, അസം മുഖ്യമന്ത്രി പ്രഫല്ലകുമാര്‍ മൊഹന്ത എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത മറ്റ് മുഖ്യമന്ത്രിമാര്‍.
മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി ചഗന്‍ ഭുജ്ബാല്‍, തമിഴ്നാട് നിയമമന്ത്രി അല്ലാഡി അരുണ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിനു ശേഷം ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.എം. ഖുസ്രുവുമായി മുഖ്യമന്ത്രിമാര്‍ കൂടിക്കാണും. പ്രധാനമന്ത്രി എ.ബി.വാജ്പേയിയെയും ധനകാര്യമന്ത്രി യശ്വന്ത്സിന്‍ഹയെയും അവര്‍ സന്ദര്‍ശിക്കും.
തങ്ങള്‍ പാവപ്പെട്ട സംസ്ഥാനങ്ങള്‍ക്കെതിരല്ലെന്നും എന്നാല്‍ തങ്ങള്‍ക്കാവശ്യമായ വിഹിതം ലഭിച്ചിരിക്കണമെന്നും ചന്ദ്രബാബു നായിഡു വാര്‍ത്താലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications