Get Updates
Get notified of breaking news, exclusive insights, and must-see stories!

സുമോ കൊക്കയിലേയ്ക്കു മറിഞ്ഞ് മൂന്നു മരണം

നെല്ലിയാമ്പതി: നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്ക്കെത്തിയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേയ്ക്കു മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. പത്തു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട് . ആഗസ്റ്റ് 20 ഞായറാഴ്ചയായിരുന്നു അപകടം.

തൃശൂര്‍ ജില്ലയിലെ ചേറ്റുവ കുണ്ടലിയൂര്‍ സ്വദേശികളായ പുതുപ്പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ഉണ്ണികൃഷ്ണന്‍(26), പുതുപറമ്പില്‍ അര്‍ജുനന്റെ മകന്‍ കുട്ടന്‍ എന്നു വിളിക്കുന്ന ലിജേഷ് (24) , നെടുമാട്ടുമ്മല്‍ സത്രജിത്തിന്റെ മകന്‍ ബൈജു (20) എന്നിവരാണ് മരിച്ചത്. ജീപ്പ് ഡ്രൈവര്‍ കുണ്ടലിയൂര്‍ ആറുകട്ടി വീട്ടില്‍ രഘുവരന്‍ ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയിലാണ്.

പരിക്കേറ്റ ബാക്കി ഒന്‍പത് പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കണ്ണംതറ വിനോദ്, പുതുവാപറമ്പില്‍ ആനന്ദന്റെ മകന്‍ പ്രജീന്‍, കുറുപ്പശ്ശേരി രാജന്റെ മകന്‍ പ്രവീണ്‍, പുതുവാപറമ്പില്‍ ധര്‍മപുത്രന്റെ മകന്‍ സജീവ്, തൈക്കൂട്ടത്തില്‍ ഭുവനേന്ദ്രന്റെ മകന്‍ രാജേഷ് , നെടുമാട്ടുമ്മല്‍ ചന്ദ്രബോസിന്റെ മക്കളായ ഷൈജു, ഷാജു , ഞാറയ്ക്കല്‍ രാമകൃഷ്ണന്റെ മകന്‍ ദീപു, മരിച്ച ബൈജുവിന്റെ സഹോദരന്‍ ലൈജു എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

ഞായറാഴ്ച വെളുപ്പിന് കുണ്ടലിയൂരില്‍ നിന്നു പുറപ്പെട്ടതായിരുന്നു വിനോദയാത്രാസംഘം. നെല്ലിയാമ്പതി പതിനാലാം മൈലില്‍ എത്തി വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ചു. തുടര്‍ന്ന് വാഹനം എടുത്തപ്പോള്‍ മുന്നോട്ടു കുതിച്ച് മണ്‍തിട്ടയിലൂടെ തെന്നി 600 അടി താഴ്ചയിലുള്ള കൊക്കയിലേയ്ക്കു മറിയുകയായിരുന്നു. സുമോ ജീപ്പ് നിശേഷം തകര്‍ന്നു.

ഒരേ ഗ്രാത്തിലുള്ളവരും ബന്ധുക്കളും സുഹൃത്തുക്കളുമാണ് മരണമടഞ്ഞ മൂന്നു പേരും. ഉണ്ണികൃഷ്ണന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+