കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി അമേരിക്കക്കാര്‍ നമസ്തേ പറയും

  • By Staff
Google Oneindia Malayalam News

ദില്ലി: അമേരിക്കക്കാരന്‍ നമസ്തേ പറഞ്ഞാല്‍ ഞെട്ടരുത് ! ഒരുവേള അയാള്‍ തമാശ യും പറഞ്ഞേക്കാം. എന്തും പരീക്ഷിക്കാനുള്ള അമേരിക്കക്കാരന്റെ താത്പര്യം മാത്രമാണിതെന്ന് കരുതുകയും വേണ്ട... ഈ വാക്കുകള്‍ ഇപ്പോള്‍ അമേരിക്കന്‍ നിഘണ്ടുവില്‍ സ്ഥലം പിടിച്ചിരിക്കുന്നു. അമേരിക്കക്കാരന്‍ മാത്രമല്ല, ഇംഗ്ലീഷ് അറിയുന്ന ഏതു നാട്ടുകാരനും ഇനി തമാശ പറഞ്ഞേക്കാം.

വെബ്സ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ന്യൂ വേള്‍ഡ് കോളേജ് ഡിക്ഷണറിയില്‍ മലയാളം ഉള്‍പ്പെടെ പല ഭാഷകളില്‍ നിന്നും ധാരാളം വാക്കുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നമസ്തേ, തമാശ, സാധു, ലാത്തി, സമാധി, ആശ്രമം, ഹരിജന്‍, ദോത്തി, കുര്‍ത്ത, റോട്ടി, പൂരി, നാന്‍...ഇവയൊക്കെ അമേരിക്കന്‍ ഇംഗ്ലീഷിന്റെ ഭാഗമായിക്കഴിഞ്ഞു.

അര നൂറ്റാണ്ടിനു ശേഷമാണ് വെബ്സ്റ്റേഴ്സിന്റെ പരിഷ്കരിച്ച പതിപ്പിറങ്ങുന്നത്. മലയാളം, സംസ്കൃതം, ബംഗാളി, തമിഴ്, മറാത്തി, ജാപ്പനീസ്, സെര്‍ബിയന്‍ തുടങ്ങിയ ഭാഷകളില്‍ നിന്നുള്ള വാക്കുകളുമായി വെബ്സ്റ്റേഴ്സ് ഇത്തവണത്തെ പരിഷ്കാരത്തിനുശേഷം സമ്പന്നമാണ്. 7000 പുതിയ വാക്കുകളുണ്ട് ഈ പുതിയ പതിപ്പില്‍.

ഇന്ത്യന്‍ ആഹാരവിഭവങ്ങളുടെ പേരുകളാണ് പുതിയതായി ഉള്‍പ്പെടുത്തിയവയില്‍ ഏറിയ പങ്കും. സമൂസ, പൂരി, റോട്ടി, നാന്‍,ദാല്‍ എന്നീ വാക്കുകള്‍ ഉച്ചരിക്കാന്‍ ഇനി വിദേശികള്‍ക്കും നാവു വഴങ്ങും.

കൂടാതെ സംഗീതോപകരണങ്ങളായ തബല, സിത്താര്‍, ഭാരതീയ നദികളായ കൃഷ്ണ, ഗോദാവരി, ഹിന്ദു ദൈവങ്ങളായ ബ്രഹ്മാവ്, ഇന്ദ്രന്‍, സ്ഥലങ്ങളായ ബീഹാര്‍, റാഞ്ചി, പാറ്റ്ന, ധന്‍ബാദ്, ഗയ സമരത്തിന്‍െറ ഇന്ത്യന്‍ വാക്കുകളായ ഗാന്ധിസം, ധര്‍ണ, സത്യഗ്രഹം തുടങ്ങിയവയും വെബ്സ്റ്റേഴ്സ് പുതിയ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X