കക്കാട്പദ്ധതിയുടെ ജനറേറ്റര്‍ കത്തി
പത്തനംതിട്ട: പത്തനംതിട്ടയിലെ കക്കാട് ജലവൈദ്യുതപദ്ധതിയുടെ സീതത്തോടുള്ള പവര്‍ഹൗസിലെ രണ്ട് ജനറേറ്ററുകളിലൊന്ന് ആഗസ്ത് 20 ഞായറാഴ്ച രാത്രി കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് അറിവായിട്ടില്ല.
അിശമന സേനാവിഭാഗം വിവരമറിഞ്ഞെത്തിയെങ്കിലും ഭൂമിക്കടിയില്‍ സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററിലെ തീയണക്കാനായില്ല. 25 മെഗാവാട്ടിന്റെ ജനറേറ്ററാണ് നശിച്ചത്.
കക്കാട് ജലവൈദ്യുത പദ്ധതി കഴിഞ്ഞ വര്‍ഷമാണ് കമ്മീഷന്‍ ചെയ്തത്.












Click it and Unblock the Notifications