Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രത്തിലെ ഫോട്ടോ രോഗികള്‍ക്ക് രക്ഷയായി

തിരുവനന്തപുരം: ആശുപത്രി വരാന്തയിലെ പ്രായംചെന്ന രോഗികളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന വാര്‍ത്താചിത്രം അധികാരികളുടെ കണ്ണുതുറപ്പിച്ചു. ആശുപത്രിയുടെയും രോഗികളുടെയും സ്ഥിതി മെച്ചപ്പെടുത്താനുള്ള അടിയന്തിര നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി ആഗസ്ത് 21 തിങ്കളാഴ്ച നേരിട്ട് നിര്‍ദ്ദേശം നല്കി.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ കഴിയുന്ന വൃദ്ധരായ രോഗികളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ഹൃദയഭേദകമായ ചിത്രം ആഗസ്ത് 21ലെ ദിനപ്പത്രത്തിലാണ് അച്ചടിച്ചുവന്നത്. വാര്‍ത്താചിത്രം കണ്ടയുടനെ തന്നെ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ ആരോഗ്യമന്ത്രി വി.സി.കബീര്‍ മാസ്റര്‍ സ്ഥിതി മെച്ചപ്പെടുത്തുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.

ഉച്ചയ്ക്കുശേഷം മന്ത്രി വിളിച്ചുകൂട്ടിയ ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ അടിയന്തിരയോഗത്തില്‍ 130 വര്‍ഷം പഴക്കമുള്ള ജനറല്‍ ആശുപത്രിയുടെ പുനരുദ്ധാരണത്തിന് അഞ്ചുലക്ഷം രൂപ ഉടനെ അനുവദിക്കാന്‍ തീരുമാനമായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സ്ഥിരം നിയമനം നടത്താനാവില്ലെങ്കിലും ഒമ്പതാം വാര്‍ഡിലെ രോഗികളെ ശുശ്രൂഷിക്കാന്‍ നാല് ഹോംനഴ്സുമാരെ ഏര്‍പ്പടുത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇതിനുപുറമേ 24 സ്റാഫ് നഴ്സുമാര്‍, 18 ഒന്നാം ഗ്രേഡ് ജീവനക്കാര്‍, 19 രണ്ടാം ഗ്രേഡ് ജീവനക്കാര്‍, 25 നഴ്സിങ് അസിസ്റന്റുമാര്‍ എന്നിവരെയും ജനറല്‍ ആശുപത്രിയില്‍ താല്ക്കാലികമായി നിയമിക്കും. ഇവിടത്തെ കുളിമുറികള്‍ നവീകരിക്കാന്‍ മൂന്നു ലക്ഷവും പുതിയ പോസ്റുമോര്‍ട്ടം മുറി നിര്‍മ്മിക്കാന്‍ മൂന്നു ലക്ഷവും അനുവദിക്കാന്‍ ആശുപത്രി വികസന സമിതിക്ക് നിര്‍ദ്ദേശം നല്കിയതായും കബീര്‍ മാസ്റര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+