കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആഗസ്റ്റ് 20 ഞായറാഴ്ച കസ്റ്റംസ് അധികൃതര്‍ 3.75 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടിച്ചു. ദുബായില്‍ നിന്നും വന്ന എ. ഐ 992 വിമാനത്തില്‍ നിന്നാണ് മുക്കാല്‍ കിലോ വരുന്ന വിദേശ നിര്‍മിത സ്വര്‍ണം പിടിച്ചത്.
പ്ലാസ്റ്റിക് കവറിലാക്കി ടേപ്പ് ഒട്ടിച്ച് എക്കണോമി ക്ലാസിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെടുക്കുകയായിരുന്നു. കോഴിക്കോട് കസ്റ്റംസ് ജോയിന്റ് കമീഷണറുടെ നിര്‍ദ്ദേശപ്രകാരം എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.












Click it and Unblock the Notifications