മലയാളി മുസ്ലിങ്ങള്‍ക്ക് വിസ നല്കണം
ദില്ലി : പാകിസ്ഥാനില്‍ തൊഴില്‍ തേടിപ്പോയ മലയാളികളായ മുസ്ലിങ്ങള്‍ക്ക് നാട്ടിലെത്താന്‍ വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എം.പി മാര്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന് ആഗസ്ത് 20 ഞായറാഴ്ച നിവേദനം നല്കി.
ഇന്ത്യന്‍ അധികൃതരാണ് ഇവര്‍ക്ക് വിസ അനുവദിക്കേണ്ടത്.ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍െറ നിഷേധാത്മകനയം മൂലം പതിനായിരത്തോളം മലയാളി മുസ്ലിങ്ങളാണ് നാട്ടിലെത്താന്‍ കഴിയാതെ വിഷമിക്കുന്നതെന്ന് നിവേദനത്തില്‍ പറയുന്നു.
കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ഇതില്‍ അധികവും.അഞ്ചുവര്‍ഷമായി അവര്‍ നാട്ടിലേക്ക് വരാന്‍ കഴിയാതെ വിഷമിക്കുകയാണ്.
അതേസമയം കര്‍ണ്ണാടകം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ മുസ്ലിങ്ങള്‍ക്കു വിസ അനുവദിക്കുന്നതായും എം.പി മാര്‍ ചൂണ്ടിക്കാട്ടുന്നു.
എം.പി മാരായ എ.പി . അബ്ദുല്ലക്കുട്ടി,എ.കെ.പ്രേമജം,പി.രാജേന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications