എം.മുകുന്ദന് ബഹ്റൈന്‍ സാഹിത്യ അവാര്‍ഡ്
തിരുവനന്തപുരം : ആദ്യത്തെ ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റുമായ എം.മുകുന്ദന്.
അവാര്‍ഡ് ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ ആഗസ്ത് 21 തിങ്കളാഴ്ച അവാര്‍ഡ് വിവരം അറിയിച്ചു. നരേന്ദ്രപ്രസാദും പി.കെ.രാജശേഖരനുമാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.20,000രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് നവംബര്‍ രണ്ടിന് ബഹ്റൈനില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
ബഹ്റൈനിലെ 70,000ത്തോളം വരുന്ന മലയാളികളെ പ്രതിനീധീകരിക്കുന്ന സംഘടനയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയ ബഹ്റൈന്‍ കേരളീയ സമാജം. കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കൂടാതെ സാമൂഹ്യരംഗത്തും സമാജം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സമാജം ജനറല്‍ സെക്രട്ടറി പി.വി.രാധാകൃഷ്ണന്‍ പറഞ്ഞു.
ബഹ്റൈനില്‍ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സമാജം സഹായം നല്‍കുന്നുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കേരളീയ സമാജം ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications