Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് മലയാളികള്‍ നാട്ടില്‍ കുടുങ്ങി

തിരുവനന്തപുരം: നാലായിരത്തിലധികം ഗള്‍ഫ് മലയാളികള്‍ ജോലിസ്ഥലത്തേക്കു മടങ്ങാന്‍ വിമാനടിക്കറ്റ് ലഭിക്കാതെ നാട്ടില്‍ കുടുങ്ങിയിരിക്കുകയാണെന്ന് കേരള അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്സ് പ്രസിഡന്റ് കെ.വി.മുരളീധരനും സെക്രട്ടറി എം.പി.കുഞ്ഞും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സപ്തംബര്‍ അവസാനം വരെയുള്ള ഗള്‍ഫ് വിമാനടിക്കറ്റുകളുടെ റിസര്‍വേഷന്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തില്‍ വിമാനങ്ങളുടെ അഭാവം മൂലം എയര്‍ ഇന്ത്യക്ക് പ്രത്യേക സര്‍വീസ് നടത്താനാവാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.

ഗള്‍ഫിലെ സ്കൂളുകള്‍ സപ്തംബര്‍ ആദ്യവാരം തുറക്കുമ്പോള്‍ അവിടെ പഠിക്കുന്ന മലയാളി കുട്ടികള്‍ക്ക് എത്തിച്ചേരാനാവുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പലര്‍ക്കും കൃത്യ സമയത്ത് എത്തിച്ചേരാനാവാത്തതു മൂലം തൊഴില്‍ നഷ്ടപ്പെടാന്‍ പോലും സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.

ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വേസ്, ഒമാന്‍ എയര്‍വേസ് എന്നിവ പ്രത്യേക സര്‍വീസ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സിവില്‍ വ്യോമയാന മന്ത്രാലയം അനുമതി നല്കിയിട്ടില്ല. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സൗകര്യമുണ്ടെന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടും തിരുവനന്തപുരം വിമാനത്താവളത്തില്‍ ജംബോ ജറ്റുകള്‍ ഇറക്കാനും അനുമതി നല്കിയിട്ടില്ല. ഇത് മുംബൈയില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളില്‍ യാത്രക്കാരെ കിട്ടാന്‍ വേണ്ടിയാണെന്ന് മുരളീധരനും കുഞ്ഞും ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+