കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയും ഭര്‍ത്താവും കുഞ്ഞും കിണറ്റില്‍ മുങ്ങിമരിച്ചു

  • By Staff
Google Oneindia Malayalam News

ഇരിങ്ങാലക്കുട: അമ്മ കുഞ്ഞുമായി കിണറ്റില്‍ ചാടി മരിച്ചു. ഇവര്‍ കിണറ്റില്‍ ചാടുന്നതു കണ്ട് രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും മുങ്ങി മരിച്ചു. അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹൈസ്കൂളിനു സമീപം കൂള പൗലോസിന്റെ മകന്‍ വര്‍ഗീസും കുടുംബവുമാണ് ഈ ദാരുണ സംഭവങ്ങള്‍ക്കിരയായത്.

ആഗസ്റ്റ് 20 ഞായറാഴ്ച രാത്രി 10. 30 നായിരുന്നു സംഭവം. വര്‍ഗീസ് (44), ഭാര്യ എല്‍സി (40) ഒരു വയസ് പ്രായമുള്ള കുട്ടി മരിയ എന്നിവരാണ് മരിച്ചത്. എല്‍സി കുഞ്ഞിനെയമെടുത്തു കിണറ്റില്‍ ചാടുകയായിരുന്നു. ഇതു കണ്ട് ഇവരെ രക്ഷിക്കാന്‍ പിറകെ ചാടുകയായിരുന്നുവത്രേ വര്‍ഗീസ്.

അപ്പോളോ കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു പോവുകയായിരുന്ന ഒരാള്‍ രക്ഷിക്കണേ എന്ന നിലവിളി കേട്ട് കിണറ്റില്‍ ആളുണ്ടെന്നു മനസ്സിലാക്കുകയായിരുന്നു. നാട്ടുകാരെ വിളിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോഴേയ്ക്കും മൂന്നു പേരും മരിച്ചിരുന്നു.

മരിച്ച വര്‍ഗീസ് ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തിയിട്ട് മൂന്നു വര്‍ഷമായി. അവിടെ സലാദില്‍ വര്‍ക്ഷോപ്പ് നടത്തുകയായിരുന്നു. എല്‍സി വീടിനോടു ചേര്‍ന്ന് റിന്‍ ഗാര്‍മെന്റ്സ് എന്ന പേരില്‍ റെഡിമെയ്ഡ് വസ്ത്രക്കട നടത്തിവരികയായിരുന്നു.

മരിച്ച കുട്ടിയെ കൂടാതെ ഇവര്‍ക്ക് റിന്‍സി(13), റിന്‍സണ്‍ (11) എന്നീ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. സംഭവസമയത്തം റിന്‍സണ്‍ ഇതൊന്നുമറിയാതെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മരിയയുടെ ഒന്നാം ജന്മദിനം ആഘോഷിച്ചിരുന്നു.

പുല്ലൂര്‍ ഊരകം തൊമ്മാന ചാക്കുണ്ണിയുടെ മകളാണ് എല്‍സി. ഞായറാഴ്ച വര്‍ഗീസും കുടുംബവും എല്‍സിയുടെ വീട്ടില്‍ പോയിരുന്നു. സംഭവം നടക്കുമ്പോള്‍ മൂത്ത കുട്ടി റിന്‍സി അമ്മ വീട്ടിലായിരുന്നു.വര്‍ഗീസിന്റെ കുടുംബത്തില്‍ സാമ്പത്തിക പരാധീനതയോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി നാട്ടുകാര്‍ക്കറിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X