മരിച്ച മലയാളി വൈദികനെ തിരിച്ചറിഞ്ഞു
ദില്ലി : ആഗസ്ത് 17 വ്യാഴാഴ്ച ആന്ധ്രയില്‍ തീവണ്ടി കയറി മരിച്ച മലയാളി വൈദികനെ തിരിച്ചറിഞ്ഞു.
വിജയവാഡ ലയോള കോളേജിന്റെ കണ്‍സള്‍ട്ടന്റായിരുന്ന ഫാ.മാത്യു വട്ടക്കുന്നേലാണ് (71) മരിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞാണ് കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിയായ വൈദികന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.
നെല്ലൂരില്‍ വച്ചാണ് അപകടമുണ്ടായത്. തീവണ്ടിയില്‍ കയറുന്നതിനിടയില്‍ പാളത്തില്‍ വീണ അദ്ദേഹത്തിന്റെ മേല്‍ വണ്ടി കയറിയിറങ്ങുകയായിരുന്നുവെന്ന് സംശയിക്കപ്പെടുന്നു.












Click it and Unblock the Notifications