Get Updates
Get notified of breaking news, exclusive insights, and must-see stories!

എയ്ഡ്സിനെ തടയാന്‍ പുതിയ രീതി

വാഷിംഗ്ടണ്‍: വൈദ്യശാസ്ത്രത്തിന് പിടികൊടുക്കാതെ നിന്നിരുന്ന എയ്ഡ്സിനെ തടുക്കാന്‍ പുതിയ രീതി..! എയ്ഡ്സിന്റെ വൈറസുകള്‍ പെരുകുന്നത് തടയാനുള്ള മാര്‍മാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടു പിടിച്ചിരിക്കുന്നത്.

എയ്ഡ്സ് വൈറസുകളെ പല മടങ്ങായി വളരാന്‍ സഹായിക്കുന്നത് മൂന്നുതരം എന്‍സൈമുകളാണ്.ഈ എന്‍സൈമുകള്‍ ഉണ്ടാകുന്നത് തടയുകയാണ് രീതി.ഈ എന്‍സൈമുകളെ ഉല്പാദിപ്പിക്കുന്നത് പ്രോട്ടീന്‍ ധാതുക്കളാണ് . പ്രോട്ടീന്‍ ധാതുക്കളുടെ ഇടയിലേക്ക് ചെറിയ തന്മാത്രകളെ കടത്തിവിട്ടാല്‍ അവയ്ക്ക് എന്‍സൈമുകളെ ഉല്പാദിപ്പിക്കാന്‍ കഴിയില്ല.ഇതാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന പുതിയ രീതി. എയ്ഡ്സിനെ ഒരു പരിധിവരെ തടയാന്‍ ഈ രീതിക്ക് സാധ്യമാകുമെന്ന് അമേരിക്കല്‍ കെമിക്കല്‍ സൊസൈറ്റിയിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

എയ്ഡ്സിന് കാരണമായ എച്ച്.ഐ.വി വൈറസുകള്‍ ഉണ്ടാകുന്നതിനും പെരുകുന്നതിനും സഹായകമാകുന്ന ഒരേ സ്വഭാവമുള്ളപ്രോട്ടീന്‍ ധാതുക്കളുടെ സംയോജനമാണ് ഈ രീതിയിലൂടെ തടസ്സപ്പെടുത്തുന്നത്. പ്രോട്ടീന്‍ ധാതുക്കളുടെ ഇടയിലൂടെ കടത്തിവിടുന്ന ചെറിയ തന്മാത്രകള്‍ക്ക് രണ്ടു പ്രോട്ടീന്‍ ധാതുക്കള്‍ ഒരുമിച്ചു ചേരുന്നത് തടയാന്‍ സാധിക്കും. ചുരുക്കത്തില്‍ വൈറസിന്റെ ജൈവികപ്രവര്‍ത്തനത്തെ അതു തടയും, ശാസ്ത്രജ്ഞയായ ജീന്‍ ക്മിലേവ്സ്കി പറയുന്നു.

പുതിയ രീതി അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ പരീക്ഷിച്ചു കഴിഞ്ഞു. എച്ച്.ഐ.വി വൈറസുകളുടെ രൂപീകരണം തടയുന്ന രീതികള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ ഈ മാരക വൈറസിനു കഴിഞ്ഞിരുന്നുവെന്ന് ക്മിലേവ്സ്കി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+