Get Updates
Get notified of breaking news, exclusive insights, and must-see stories!

കുര്‍സ്കിന്റെ രക്ഷാകവാടം തുറന്നു

ഒസ്ലോ: ബാരന്റ്സ് കടലിന്റെ അടിത്തട്ടില്‍ കുടുങ്ങിയ റഷ്യന്‍ ആണവമുങ്ങിക്കപ്പല്‍ കുര്‍സ്കിന്റെ രക്ഷാകവാടം തുറന്നു. വെള്ളം കയറിയ കപ്പലിലെ 118 നാവികരും മരിച്ചെന്നാണ് കരുതുന്നത്.

കപ്പലിന്റെ രക്ഷാകവാടം തുറന്ന് അകത്തുചെന്ന നോര്‍വെയുടെയും ബ്രിട്ടന്റെയും മുങ്ങല്‍വിദഗ്ധര്‍ക്ക് കപ്പലിന്റെ ഉള്‍ഭാഗത്ത് പൂര്‍ണമായും വെള്ളം കയറിയിരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നതെന്ന് വക്താവ് പറഞ്ഞു.

രക്ഷപ്പെട്ടവരായി ആരെയും കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ സുരക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയാണെന്ന് നോര്‍വെയുടെ വക്താവ് പറഞ്ഞു. മുങ്ങികപ്പലിന്റെ ഇപ്പോഴത്തെ ചിത്രങ്ങളെടുക്കാന്‍ നോര്‍വെ ക്യാമറ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ക്യാമറ കൊണ്ടെടുക്കുന്ന ചിത്രങ്ങള്‍ കപ്പലില്‍ നിന്ന് മൃതശരീരങ്ങള്‍ പുറത്തെടുക്കുന്നതില്‍ റഷ്യയെ സഹായിച്ചേക്കും.

കടലിന്റെ അടിത്തട്ടില്‍ പെട്ടുപോയ കപ്പലിനകത്ത് ജീവനോടെ ആരെങ്കിലും ഉണ്ടോയെന്ന് കണ്ടെത്താന്‍ ഓപ്പറേഷന്‍ നടത്താമെന്ന നോര്‍വെയുടെ വാഗ്ദാനം ആദ്യം റഷ്യ സ്വീകരിച്ചിരുന്നില്ല. നാലു ദിവസത്തിനു ശേഷമാണ് റഷ്യയുടെ ഭാഗത്തു നിന്ന് അനുകൂല തീരുമാനമുണ്ടായത്. ഇത് റഷ്യന്‍ അധികൃതര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനത്തിന് ഇടവരുത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+