ഇനി ഓണ്‍ലൈന്‍ ഓഹരിക്കച്ചവടം
തിരുവനന്തപുരം: തലസ്ഥാനത്തെ ഓഹരി ഇടനിലക്കാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനില്‍ ഇടപാടുകള്‍ നടത്താം. തിരുവനന്തപുരം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനിഓഹരികളുടെ ഇടപാടിനുള്ള സൗകര്യമേ തുടക്കത്തിലുണ്ടാകൂ.
കേബിള്‍ വഴിയുള്ള ഇന്റര്‍നെറ്റ് സൗകര്യം മുതലാക്കിയാണ് ഈ പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ഇതിനായി തിരുവനന്തപുരം സ്റ്റോക്ക് എക്സ്ചേഞ്ചും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സും ധാരണയിലെത്തിയതായി സ്റ്റോക്ക് എക്സ് ചേഞ്ച് പ്രസിഡന്റ് തോമസ്. പി.തോമസ് പറഞ്ഞു.
കേബിള്‍ വഴി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന ഏഷ്യാനെറ്റ ് പദ്ധതി സപ്തംബറില്‍ ആരംഭിക്കും. ആ സമയത്ത് ഓഹരിയുടെ ഓണ്‍ലൈന്‍ വ്യാപാരവും ആരംഭിച്ചേക്കും.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലേയ്ക്കും നാഷണല്‍ സ്റ്റോക്ക് എകസ്ചേഞ്ചിലേയ്ക്കുമുള്ള ലിങ്ക് സൗകര്യവും അധികം താമസിയാതെ പ്രവര്‍ത്തനക്ഷമമാകും.
തിരുവനന്തപുരം എക്സചേഞ്ചിനു കീഴിലള്ള 248 ബ്രോക്കര്‍മാരെയും പുതിയ സംവിധാനത്തെപ്പറ്റി അറിയിക്കുമെന്ന് തോമസ് അറിയിച്ചു. സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ബ്രോക്കര്‍ക്ക് വീട്ടിലിരുന്ന് എക്സ്ചേഞ്ചിന്റെ ലോഗോയില്‍ ക്ലിക്ക് ചെയ്ത് എക്സ്ചേഞ്ചുമായി ബന്ധം സ്ഥാപിക്കാം. എക്സ്ചേഞ്ചിന്റെ കണ്‍ട്രോള്‍ റൂമിലാണ ് ഇനി മുതല്‍ ഓഹരി വ്യാപാരം നിയന്ത്രിക്കപ്പെടുക.
ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള തിരുവനന്തപുരം എക്സ്ചേഞ്ചിന്റെ പദ്ധതിക്ക് ഒരു വര്‍ഷം മുമ്പേ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന്റെ (സെബി) അനുമതി ലഭിച്ചിരുന്നു.












Click it and Unblock the Notifications