Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനയാത്രയ്ക്കും ഇനി ക്രെഡിറ്റ് കാര്‍ഡ്

മുംബൈ: വിമാനയാത്രയ്ക്കും ഇനി മുതല്‍ ക്രെഡിറ്റ് കാര്‍ഡ് സൗകര്യം. സിറ്റി ബാങ്ക് ഇന്ത്യയും ജറ്റ് എയര്‍വേയ്സും മാസ്റ്റര്‍ കാര്‍ഡ് ഇന്റര്‍നാഷണലും സംയുക്തമായാണ് ഇന്ത്യയിലാദ്യമായി ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

അന്താരാഷ്ട്ര എയര്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡാണ് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ജറ്റ് എയര്‍വേയ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിറ്റി ബാങ്ക് ഇന്റര്‍നാഷണല്‍ ഗോള്‍ഡ് കാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ എല്ലാം എയര്‍ലൈന്‍ കാര്‍ഡ് എടുക്കുന്നവര്‍ക്കും ലഭ്യമാകും. 20 ലക്ഷം രൂപയ്ക്കുള്ള വ്യക്തിഗത അപകട ഇന്‍ഷുറന്‍സും മറ്റ് യാത്രാ ഇന്‍ഷുറന്‍സ് പദ്ധതികളും ഇവര്‍ക്ക് ലഭ്യമാകും.

കാര്‍ഡുടമയ്ക്ക് 5,30,000 രൂപ വരെ മാസ്റ്റര്‍ എനി ടൈം മണി (എ. ടി. എം) കാര്‍ഡ് ഉപയോഗിച്ച് എടുക്കാം. മാത്രമല്ല ലോകത്താകമാനമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ കാര്‍ഡ് ഉപയോഗിക്കാം. സിറ്റി ഫോണ്‍ സര്‍വീസ് ഉപയോഗിച്ച് ലോകത്തെവിടേയ്ക്കും സൗജന്യമായി ഫോണ്‍ ചെയ്യുന്നതിനും മാസ്റ്റര്‍ കാര്‍ഡിന്റെ ഗ്ലോബല്‍ അസിസ്റ്റന്‍സ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തുന്നതിനും സൗകര്യമുണ്ട്.

കാര്‍ഡുടമയ്ക്ക് കാര്‍ഡ് എടുക്കുമ്പോള്‍ തന്നെ 1500 ജറ്റ് പ്രീമിയം മൈലുകള്‍ ജറ്റ് എയര്‍വേയ്സ് നല്‍കും. മാത്രമല്ല കാര്‍ഡ് വഴി ചിലവഴിക്കുന്ന ഓരോ നൂറ് രൂപയ്ക്കും മൂന്ന് ജറ്റ് പ്രീമിയം മൈലുകള്‍ വീതവും കമ്പനി നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+