കുറഞ്ഞ നിരക്കില്‍ വിവരം കൈമാറാന്‍ ഇ-കോള്‍
ദില്ലി: ഉയര്‍ന്ന എസ്.ടി.ഡി നിരക്ക് നല്‍കാതെ തന്നെ ദീര്‍ഘദൂര സന്ദേശങ്ങള്‍ കൈമാറാവുന്ന ഇ-കോള്‍ സംവിധാനത്തിന് ഡെല്‍റ്റാഗ്രാം ഇന്ത്യയില്‍ തുടക്കമിട്ടു. ഡെല്‍റ്റാഗ്രാമിന്റെ ഇ-കോള്‍ കാര്‍ഡ് ഉപയോഗിച്ചാണ് ചെലവ് കുറഞ്ഞ രീതിയില്‍ ഇ-കോളുകള്‍ വിളിക്കാനാവുക.
5 രൂപയുടെ ഇ-കാര്‍ഡ് വാങ്ങിയാല്‍ അത് ഉപയോഗിച്ച് രാജ്യത്ത് എവിടെയുമുള്ള ഫോണുകളിലേക്കും പേജറിലേക്കും ഫാക്സിലേക്കും സന്ദേശമയക്കാം.
ഡെല്‍റ്റാഗ്രാം സെന്റര്‍ വഴിയാണ് സന്ദേശമയക്കാനാവുക. കാര്‍ഡുടമയ്ക്ക് ഡെല്‍റ്റാഗ്രാം സെന്ററില്‍ വിളിച്ച് 50 വാക്കില്‍ കവിയാത്ത സന്ദേശം നല്‍കാം. 15 മിനുട്ടില്‍ സന്ദേശമെത്തും. ഇതിന് ലോക്കല്‍ കോള്‍ നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ.
തിരികെ സന്ദേശം കിട്ടണമെങ്കില്‍ അതിനായി പ്രത്യേക ഇ-കാര്‍ഡ് വാങ്ങണം.












Click it and Unblock the Notifications