ആന്ധ്രയില്‍ ഏഴ് എം.എല്‍.എമാര്‍ ആശുപത്രിയില്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ നിരാഹാരസത്യാഗ്രഹം നടത്തുന്ന പ്രതിപക്ഷ എം.എല്‍.എമാരില്‍ ഏഴ് പേരെ ആഗസ്ത് 21 തിങ്കളാഴ്ച ആശുപത്രിയിലേക്ക് മാറ്റി. 70 പേര്‍ നിരാഹാരം തുടരുകയാണ്.
ശനിയാഴ്ചയും ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നിരാഹാരം നടത്തുന്ന എം.എല്‍.എമാരുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ പരിശോധിച്ചുവരികയാണ്.
ആഗസ്ത് 18 വെള്ളിയാഴ്ചയാണ് എം.എല്‍.എമാര്‍ നിരാഹാരസത്യാഗ്രഹം തുടങ്ങിയത്.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഹൈദരാബാദിലെ ചിലയിടങ്ങളില്‍ വഴിതടയല്‍ സമരം നടത്തി. അക്രമാസക്തരായ സമരക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട് ബസുകള്‍ കേട്് വരുത്തി.












Click it and Unblock the Notifications