കശ്മീരില്‍ കുഴിബോംബ് പൊട്ടി ബ്രിഗേഡിയര്‍ മരിച്ചു
ശ്രീനഗര്‍: വടക്കന്‍ കശ്മീരില്‍ ആഗസ്ത് 21 തിങ്കളാഴ്ച വൈകുന്നേരമുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ സൈനികവാഹനം തകര്‍ന്ന് രണ്ട് സീനിയര്‍ ഓഫീസര്‍മാരുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. മൂന്ന ്സൈനികര്‍ക്ക് പരിക്കേറ്റു.
ബ്രിഗേഡിയര്‍ ബി.എസ്. ഷെര്‍ഗില്‍, കേണല്‍ ആര്‍.എസ്. ചൗധാന്‍ എന്നിവരാണ് കൊല്ലപ്പെട്ട ഓഫീസര്‍മാര്‍. ശ്രീനഗറില്‍ നിന്ന് ഏതാണ്ട് 50 കിലോ മീറ്റര്‍ അകലെ റാഫിയാബാദിനടുത്ത് ജചില്‍ദ്ദരയിലാണ് സംഭവം.
അതിശക്തമായ സ്ഫോടനത്തില്‍ വാഹനം പല കഷണങ്ങളായി ചിതറി. ചില ഭാഗങ്ങള്‍ നൂറോളം മീറ്റര്‍ അകലെ തെറിച്ചുവീണു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.
ജമ്മു കശ്മീരില്‍ ആറു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് സീനിയര്‍ റാങ്കിലുള്ള സൈനിക ഓഫീസര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത്.
തീവ്രവാദി സംഘടനകളൊന്നും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications