കേന്ദ്രവിഹിതം പരിഗണിക്കുമെന്ന് വാജ്പേയി
ദില്ലി: കൂടുതല്‍ കേന്ദ്രവിഹിതം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി വാജ്പേയി ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പുനല്‍കി.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിമാരുടെ സംഘം വാജ്പേയിയെ കണ്ടത്.
ധനകാര്യമന്ത്രി യശ്വന്ത്സിന്ഹയെയും മുഖ്യമന്ത്രിമാരുടെ സംഘം കണ്ടു. തുല്യത ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായത് ചെയ്യുമെന്ന് സിന്ഹ മുഖ്യമന്ത്രിമാരെ അറിയിച്ചു. ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടൊപ്പം മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി ഛഗന്‍ ഭുജ്ബലുമുണ്ടായിരുന്നു.
ധനകാര്യ കമ്മിഷന്‍ സമ്പൂര്‍ണ്ണ കമ്മിറ്റിയെയും മുഖ്യമന്ത്രിമാരുടെ സംഘം കണ്ടു. ധനകാര്യകമ്മിഷന്‍ ശുപാര്‍ശകളിലുള്ള തങ്ങളുടെ അതൃപ്തി അവര്‍ കമ്മിഷനെ അറിയിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. പക്ഷേ അത് സാമ്പത്തികമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളെ ബാധിക്കരുത്.
ആവശ്യമായ വിഹിതം നേരത്തെ ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ നിശബ്ദരായിരിക്കില്ലെന്ന് കേന്ദ്രത്തെ അറിക്കാന്‍ മുഖ്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications