Get Updates
Get notified of breaking news, exclusive insights, and must-see stories!

നാസയുടെ ചൊവാപഠനസംഘത്തില്‍ ഇന്ത്യക്കാരനും

കല്‍ക്കത്ത: യു. എസ് ബഹിരാകാശ പര്യവേക്ഷണ ഏജന്‍സിയായ നാസയുടെ ചൊവാപര്യവേക്ഷണ യജ്ഞത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞനും പങ്കാളിയാകുന്നു. ബംഗാളിയായ അമിതാവ് ഘോഷാണ് ഈ അപൂര്‍വ ബഹുമതിക്കര്‍ഹനായിരിക്കുന്നത്. പാത്ത്ഫൈന്‍ഡര്‍ പര്യവേക്ഷണ പദ്ധതിയിലംഗമാകാന്‍ അവസരം ലഭിച്ച ഏക ഏഷ്യന്‍ ശാസ്ത്രജ്ഞനാണ് ഘോഷ്.

പാത്ത്ഫൈന്‍ഡര്‍ ചൊവാ ഗ്രഹത്തില്‍ നിന്നും ശേഖരിച്ച പാറക്കഷണങ്ങള്‍ ആദ്യമായി വിശകലനം നടത്തിയത് ഘോഷാണ്. പാസദേനയിലുള്ള പദ്ധതി നിയന്ത്രണ കേന്ദ്രത്തിലേയ്ക്ക് പാത്ത് ഫൈന്‍ഡര്‍ അയയ്ക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യുന്ന ചുമതലയും ഘോഷിനാണ്.

ഖരഗ്പൂര്‍ ഐ.ഐ.ടി യില്‍ നിന്നും ഭൂമിശാസ്ത്രത്തില്‍ ബിരുദം നേടിയ ഈ മുപ്പതുകാരന്റെ ഇഷ്ടവിഷയങ്ങള്‍ ജിയോളജിയും ജ്യോതിശ്ശാസ്ത്രവുമാണ്. ഫോട്ടോഗ്രാഫിയിലും കംപ്യൂട്ടറിലും ഇദ്ദേഹം പ്രത്യേക താത്പര്യം കാണിക്കുന്നു.

2004 ല്‍ അമേരിക്ക ചൊവയിലേയ്ക്ക് അടുത്ത പര്യവേക്ഷണ വാഹനത്തെ അയയ്ക്കുമെന്ന് അമിതാവ് ഘോഷ് അറിയിച്ചു. ഇതിനായുള്ള പ്രാഥമിക പഠനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ പര്യവേക്ഷണ വാഹനം എത്തിക്കുന്ന കല്ലും മണ്ണും ചൊവയുടെ ഭൂപ്രകൃതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+