Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ.ടി. മേഖലയില്‍ ഇന്ത്യാ- ജപ്പാന്‍ സഹകരണം വരുന്നു

ബാംഗ്ലൂര്‍: വിവരസാങ്കേതികവിദ്യാ മേഖലയില്‍ ഇന്ത്യയും ജപ്പാനും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ജാപ്പനിസ് പ്രധാനമന്ത്രി യോഷിറോ മോറി നിര്‍ദ്ദേശിച്ചു. വിവരസാങ്കേതികവിദ്യയിലെ ഇന്ത്യാ- ജപ്പാന്‍ സഹകരണം 21-ാം നൂറ്റാണ്ടില്‍ എന്ന വിഷയത്തെക്കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരസാങ്കേതികവിദ്യാ മേഖലയില്‍ സഹകരണത്തിനുള്ള സാദ്ധ്യതകള്‍ ഇന്ത്യയും ജപ്പാനും പൂര്‍ണ്ണമായി ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നില്ല. ഈ സാഹചര്യത്തിലാണ് പരസ്പര സഹകരണത്തിനുള്ള പുതിയ നിര്‍ദ്ദേശം താന്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് മോറി പറഞ്ഞു. ഈ നിര്‍ദ്ദേശം സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ ജപ്പാന്‍ ഫെഡറേഷന്‍ ഓഫ് ഇക്കണോമിക് ഓര്‍ഗനൈസേഷന്‍സിന്റെ പ്രസിഡന്റും ജപ്പാന്‍- ഇന്ത്യ വാണിജ്യ സഹകരണ സമിതിയുടെ ചെയര്‍മാനും നേതൃത്വം നല്കുന്ന പ്രതിനിധി സംഘങ്ങള്‍ താമസിയാതെ തന്നെ ഇന്ത്യ സന്ദര്‍ശിക്കും. ഇതിനു പുറമെ ജപ്പാനില്‍ നിന്നുള്ള ചെറുകിട- വന്‍കിട വ്യവസായ സംരംഭകരും 2001 ജനവരിക്കു മുമ്പ് ഇന്ത്യ സന്ദര്‍ശിക്കും.

ഇന്ത്യയിലും ജപ്പാനിലുമുള്ള സോഫ്റ്റ്വെയര്‍ കമ്പനികള്‍ പരസ്പര സഹകരണത്തിനുള്ള കരാറുകള്‍ ആഗസ്ത് 24 വ്യാഴാഴ്ച ഒപ്പുവയ്ക്കും. സ്വകാര്യ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായിരിക്കും ഈ കരാറുകളെന്ന് മോറി പറഞ്ഞു. ജപ്പാനില്‍ അടുത്ത മൂന്നു വര്‍ഷങ്ങളില്‍ 1000 ട്രെയിനികളെ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായി ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് ജാപ്പനീസ് ഭാഷയിലും അവിടത്തെ വിപണിയുടെ പ്രവര്‍ത്തന രീതിയിലും പരിശീലനം നല്കും.

വ്യാവസായികാവശ്യങ്ങള്‍ക്കായി ജപ്പാനില്‍ ഹ്രസ്വസന്ദര്‍ശനം നടത്താനാഗ്രഹിക്കുന്ന ഇന്ത്യാക്കാര്‍ക്ക് വിസ ചട്ടങ്ങള്‍ ഉദാരമാക്കുമെന്നും ജാപ്പനിസ് പ്രധാനമന്ത്രി പറഞ്ഞു. വിവരസാങ്കേതിക വിദ്യാ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തുടര്‍ച്ചയായ ആശയവിനിമയം നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച മന്ത്രി തല ചര്‍ച്ചകള്‍ ഒക്ടോബറില്‍ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

1990നു ശേഷം ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന ആദ്യത്തെ ജാപ്പനിസ് പ്രധാനമന്ത്രിയാണ് യോഷിറോ മോറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+