ഐ ടി രംഗത്ത് ഇന്തോ-ജപ്പാന്‍ ബന്ധമുണ്ടാകണം: മോറി
ബാംഗ്ലൂര്‍ : വിവരസാങ്കേതിക രംഗത്ത് ഇന്ത്യയും ജപ്പാനും കൂടുതല്‍ സഹകരിക്കണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിറോ മോറി പറഞ്ഞു. ആഗസ്ത് 22 ചൊവാഴ്ച ഇന്‍ഫോസിസ് സന്ദര്‍ശനവേളയിലാണ് മോറി ഐ ടി മേഖലയില്‍ ഇന്ത്യയും ജപ്പാനുമായുള്ള ബന്ധം വളര്‍ത്തണമെന്ന അഭിപ്രായം പ്രകടിപ്പിച്ചത്.
ഐടി രംഗത്തെ പുതിയ പ്രവണതകള്‍ മനസ്സിലാക്കി മുന്നേറിയ ഇന്‍ഫോസിസ് സമര്‍ത്ഥരായ കമ്പ്യൂട്ടര്‍ വിദഗ്ധരുടെ സഹായത്തോടെ ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ തന്നെ ഒന്നാമത് എത്തിയിരിക്കുന്നുവെന്ന് മോറി അഭിപ്രായപ്പെട്ടു.
ആഗസ്ത് 21ന് ബാംഗ്ളൂരിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രി എസ്.എം.കൃഷ്ണയെയും ഗവര്‍ണര്‍ രമാദേവിയെയും കാണുന്നുണ്ട്. വ്യവസായികളുമായുള്ള ഒരു കൂടിക്കാഴ്ചയും വിപ്രോ സന്ദര്‍ശനവും മോറിയുടെ പരിപാടികളില്‍ പെടുന്നു.












Click it and Unblock the Notifications