Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമാഭാരതി എം.പി സ്ഥാനം രാജിവെച്ചു

Umabharathiദില്ലി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമാഭാരതി ലോക്സഭാ എം.പി സ്ഥാനവും ബി.ജെ.പി പ്രവര്‍ത്തക സമിതി അംഗത്വവും രാജിവെച്ചു. താന്‍ സജീവരാഷ്ട്രീയം വിടുകയാണെന്ന് അവര്‍ വ്യക്തമാക്കി.

ആഗസ്ത് 21 തിങ്കളാഴ്ച ഉമാഭാരതി ലോക്്സഭാ സ്പീക്കര്‍ക്ക് അയച്ചുകൊടുക്കണമെന്ന അപേക്ഷയോടെ രാജിക്കത്ത് പ്രധാനമന്ത്രി വാജ്പേയിക്ക് നല്‍കി. രാജി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് അവര്‍ രാജിക്കത്തില്‍ ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ ദിവസക്കൂലിക്കാരെ പിരിച്ചുവിടുന്നതിനെതിരെ നടത്തിയ നിരാഹാരസമരം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജിതീരുമാനത്തിലെത്തിയതെന്ന് കത്തില്‍ പറയുന്നു.

നേരത്തെ ഈ തീരുമാനമെടുത്തിരുന്നെങ്കിലും തന്റെ ഗുരുവിന്റെ നിര്‍ദേശപ്രകാരം രാജി മാറ്റിവെക്കുകയായിരുന്നു. സമരം പരാജയപ്പെട്ടതോടെ തനിക്ക് രാഷ്ട്രീയത്തില്‍ തുടരാനുള്ള ധാര്‍മികഅവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവെക്കുന്നെങ്കിലും ബി.ജെ.പി അംഗമായി താന്‍ തുടരുമെന്നും അവര്‍ രാജിക്കത്തില്‍ പറഞ്ഞു.

അതേ സമയം ഉമാഭാരതിയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+