ഇന്ന് അഷ്ടമിരോഹിണി
ഇന്ന് ശ്രീകൃഷ്ണന്റെ പിറന്നാളായ ജന്മാഷ്ടമി. ആഘോഷങ്ങള്‍ക്കായി ഇതിനകം ഒരുങ്ങിക്കഴിഞ്ഞ കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ആഗസ്ത് 21 തിങ്കളാഴ്ച മുതല്‍ തന്നെ ഗുരുവായൂരില്‍ ഭക്തജനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. പാല്‍പ്പായസത്തിനും അപ്പത്തിനുമായുള്ള കൗണ്ടറുകളില്‍ നീണ്ട ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. അമ്പലപ്പുഴയിലും മറ്റ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും അഷ്ടമിരോഹിണി ദര്‍ശനത്തിനായി ധാരാളം ഭക്തജനങ്ങള്‍ എത്തുന്നുണ്ട്.
വൈകുന്നേരം വിവിധ നഗരങ്ങളില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശോഭയാത്ര നടക്കും.












Click it and Unblock the Notifications