ബസുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
കോതമംഗലം : മുടിക്കിരായില്‍ വച്ച് രണ്ട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 40ഓളം പേര്‍ക്ക് പരിക്കേറ്റു.
കോതമംഗലം കോഴിപ്പിള്ളി കുഴിവേലി വീട്ടില്‍ സാജു ചെറിയാന്‍(30) ഓടയ്ക്കാലി സ്വദേശി തേവര്‍മഠം ശ്രീധരന്‍ (65) എന്നിവരാണ് മരിച്ചത്.
ആഗസ്ത് 22 ന് രാവിലെയാണ് പോത്താനിക്കാട് നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന ബസും മുളങ്കുഴിയില്‍ നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന ബസും കൂട്ടിമുട്ടിയത്. അമിതവേഗതയിലായിരുന്ന സോണാലി എന്ന ബസ് മറ്റൊരു വാഹനവുമായി മത്സരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനുള്ളിലായിരുന്നു മരണമടഞ്ഞ രണ്ടു പേരും.
പരിക്കേറ്റവരെ പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications