മനോജിന് ജോലി നല്കാന്‍ കോടതി നിര്‍ദ്ദേശം
തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയിട്ടും കേള്‍വിക്കുറവു കാരണം ജോലി നിഷേധിക്കപ്പെട്ട മനോജ് സദാശിവന്റെ സഹായത്തിന് കേരള ഹൈക്കോടതിയെത്തി.
1999-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മനോജിന് 222-ാം റാങ്കുണ്ടായിരുന്നു.നേരത്തെ മെനഞ്ചൈറ്റിസ് രോഗബാധയെ തുടര്‍ന്ന് മനോജിന് കേള്‍വി ശക്തി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഈ ശാരീരിക വൈകല്യത്തെ മറികടന്നാണ് മനോജ് സിവില്‍ സര്‍വീസില്‍ ഉന്നത വിജയം നേടിയത്.
ഈ വിജയത്തില്‍ ആഹ്ലാദിച്ചിരിക്കുകയായിരുന്ന മനോജിന് പക്ഷേ ആഗസ്ത് ഒന്നിന് കേന്ദ്രസര്‍വീസില്‍ ജോലി നിഷേധിച്ചു. കേള്‍വിക്കുറവു കാരണമാണ് കേന്ദ്രസര്‍വീസില്‍ ജോലി നിഷേധിച്ചതെന്നാണ് അധികൃതരുടെ ന്യായീകരണം.ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനക്കു ശേഷമാണ് ആഗസ്ത് ഒന്നിന് മനോജിന് അയോഗ്യത കല്പിച്ചത്. ഇതിനെത്തുടര്‍ന്ന് മനോജ് നീതി തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മനോജിന് കേന്ദ്രസര്‍വീസില്‍ ഉചിതമായ സ്ഥാനം നല്കാനാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. സിവില്‍ സര്‍വീസിലെ 24 വിഭാഗങ്ങളിലെയും നിയമനനടപടികള്‍ പൂര്‍ത്തിയാക്കുന്നത് ഈ കേസിലെ വിധിക്കു വിധേയമായിട്ടായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications