പത്രത്തിലെ ചിത്രം കണ്ട് ഹൈക്കോടതി കേസെടുത്തു
കൊച്ചി: ആഗസ്ത് 21ലെ യില്‍ പ്രസിദ്ധീകരിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഉടുതുണി പോലുമില്ലാതെ നരകിക്കുന്ന അനാഥരായ വൃദ്ധ രോഗികളുടെ ചിത്രം ഹൈക്കോടതി സ്വമേധയാ ഹര്‍ജിയായി പരിഗണിച്ച് കേസെടുത്തു.
ഈ ചിത്രം കോടതിയെ ഞെട്ടിച്ചുവെന്ന് ജസ്റിസ് കെ.എസ്.രാധാകൃഷ്ണനും ജസ്റിസ് ആര്‍.രാജേന്ദ്രബാബുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു. രോഗികളുടെ ദയനീയാവസ്ഥ മാറ്റാനുള്ള നടപടി സ്വീകരിക്കാനും സര്‍ക്കാരിനോട് വിശദീകരണം ഫയല്‍ ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ അശരണരായ രോഗികളുടെ ക്ഷേമത്തിനു വേണ്ട നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദശം നല്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. പ്രശ്നം അതീവഗൗരവമായി കാണുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റിസ് എം.എം.പരീതു പിള്ള പറഞ്ഞു.












Click it and Unblock the Notifications