ഉണ്ണിയപ്പം തൊണ്ടയില്‍ കുടുങ്ങി മരിച്ചു
തിരുവനന്തപുരം: സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിദ്യ കാട്ടാനായി ഉണ്ണിയപ്പം വായുവിലെറിഞ്ഞ് കൃത്യമായി വായില്‍ കൊള്ളിക്കാന്‍ ശ്രമിച്ച യുവാവ് തൊണ്ടയില്‍ അപ്പം കുടുങ്ങി മരിച്ചു.
കെട്ടിടനിര്‍മാണതൊഴിലാളിയായ സണ്ണി(18) ആണ് ആഗസ്ത് 21 തിങ്കളാഴ്ച മരിച്ചത്. ശാസ്തമംഗലത്ത് പണിസ്ഥലത്തുവെച്ചാണ് സംഭവം.വൈകുന്നേരത്തെ ചായയോടൊപ്പം കഴിക്കുന്ന ഉണ്ണിയപ്പം വായുവിലെറിഞ്ഞ് വായില്‍ കൊള്ളിച്ച സണ്ണിയുടെ തൊണ്ടയില്‍ അപ്പം കുടുങ്ങി ശ്വാസോച്ഛാസം തടസപ്പെടുകയായിരുന്നു. ശ്വാസം കിട്ടാതെ വെപ്രാളപ്പെട്ട സണ്ണിയെ കൂടെ ജോലി ചെയ്യുന്നവര്‍ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.












Click it and Unblock the Notifications