Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്ത് തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായായിരിക്കും നടക്കുക. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ എം.എസ്. ജോസഫ് അറിയിച്ചതാണ് ഇക്കാര്യം.

സപ്തംബര്‍ 25-നും 27-നും ഒന്നാം ഘട്ടം തിരഞ്ഞെടുപ്പും നവംബര്‍ മൂന്നാം വാരത്തില്‍ രണ്ടാം ഘട്ടം തിരഞ്ഞെടുപ്പും നടക്കും. സംസ്ഥാനത്തെ ആകെ 1,214 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 94 ശതമാനത്തിലേക്കും 25-നും 27-നുമായി വോട്ടെടുപ്പ് നടത്തിത്തീരും. ബാക്കിയിലേക്കാണ് നവംബര്‍ മൂന്നാം വാരം തിരഞ്ഞെടുപ്പ് നടക്കുക.

എല്ലാ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും ആദ്യഘട്ടത്തില്‍ത്തന്നെ തിരഞ്ഞെടുപ്പ് നടക്കും. 59 ഗ്രാമപഞ്ചായത്തുകളിലും ഏഴു ബ്ലോക്ക് പഞ്ചായത്തുകളിലും മലപ്പുറം ജില്ലാ പഞ്ചായത്തിലുമാണ് നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുക.

ചില മണ്ഡലങ്ങളിലെ വോട്ടര്‍പട്ടിക അവസാനരൂപത്തിലാകാത്തതുകൊണ്ടാണ് തിരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി നടക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

കോടതി ഉത്തരവുകള്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമാവില്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റേ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+