കശ്മീരില്‍ മലയാളി ജവാന്‍ മരിച്ചു
തിരുവനന്തപുരം: കശ്മീര്‍ തീവ്രവാദികള്‍ വെച്ച മൈന്‍ പൊട്ടി മലയാളി യുവസൈനികന്‍ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ സനോജ് (22) ആണ് മരിച്ചത്.
വാമനപുരം കണങ്ങകര വീട്ടില്‍ വിമുക്ത ഭടനായ നാരായണന്‍ നായരുടെ മകനാണ് സനോജ്. ആഗസ്ത് 21 തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സനോജിന്റെ മരണവാര്‍ത്ത ബന്ധുക്കള്‍ക്ക് ലഭിച്ചത്.
കമലകുമാരിയാണ് അമ്മ. സഹോദരന്‍ മനോജ്.












Click it and Unblock the Notifications