കെ.എസ്.ആര്‍.ടിസി റൂട്ടുകള്‍ കൂട്ടുന്നു
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ തുടങ്ങും. കെ.എസ്.ആര്‍.ടി.സി. ഉത്തരമേഖലാ ഓഫീസര്‍മാരുടെ സംഗമത്തിന് കോഴിക്കോട്ടെത്തിയ കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് കെ. ജോസഫ് വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.
സര്‍വീസ് തുടങ്ങിയാല്‍ എത്രത്തോളം ലാഭം ഉണ്ടാകും എന്നത് മനസ്സിലാക്കിയതിനു ശേഷം മാത്രമേ ഇത്തരത്തിലുള്ള സര്‍വീസ് തുടങ്ങൂ എന്നും അദ്ദേഹം പറഞ്ഞു. ഇതിനകം തന്നെ കോഴിക്കോട്ടു നിന്ന് മണിപ്പാലിലേക്ക് പുതിയ സര്‍വീസ് തുടങ്ങിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications