Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ സ്നേഹിക്കുന്ന അമേരിക്കന്‍ ചിത്രകാരി

തിരുവനന്തപുരം : കേരളത്തിന്റെ സൗന്ദര്യവും സംസ്കാരവും അനുഭവിച്ചറിഞ്ഞതിന്റെ ലഹരിയിലാണ് സൂസന്‍ ഹിക്സ് എന്ന അമേരിക്കന്‍ ചിത്രകാരി.

കേരളം മുഴുവന്‍ സഞ്ചരിച്ച സൂസന്റെ 12 ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തില്‍ നടക്കുകയാണ്. കേരളത്തിന്റെ സമ്പന്നമായ സംസ്കാരം തന്നെ മാറ്റിമറിച്ചു എന്നു പറയുന്ന ഈ 55 കാരി തന്റെ എണ്ണച്ഛായാചിത്രങ്ങളിലും കേരളത്തെയാണ് വിഷയമാക്കിയിരിക്കുന്നത്.

മലയാളി ആത്മീയമായ ഒരു ലോകത്തിലാണ്. പാശ്ചാത്യരേക്കാള്‍ പ്രകൃതിയുമായി വളരെ അടുത്ത ബന്ധമാണ് കേരളത്തിലുള്ളവര്‍ക്ക്-സൂസന്‍ പറയുന്നു. യോഗയില്‍ വളരെ ആകൃഷ്ടയായ സൂസന്‍ യോഗാഭ്യാസത്തെക്കുറിച്ചാണ് രണ്ട് ചിത്രങ്ങള്‍ രചിച്ചിരിക്കുന്നത് .

കേരളത്തിന്റ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ മൂന്ന് മാസങ്ങള്‍ക്കു മുമ്പ് കേരളത്തിലെത്തിയ സൂസന്‍ അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷം എല്ലാ ചിത്രങ്ങളും ചേര്‍ത്ത് ഒരു പ്രദര്‍ശനം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+