Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് പ്രത്യേക തീവണ്ടികള്‍

തിരുവനന്തപുരം: ഓണത്തിന് ് തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്കും മംഗലാപുരത്തേക്കും കൊല്ലത്തു നിന്ന് ബാംഗ്ലൂരേക്കും പ്രത്യേക തീവണ്ടികളുണ്ടാവും.

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വണ്ടി (നമ്പര്‍ 647)സപ്തംബര്‍ 7,8,15 തീയതികളിലാണുണ്ടാവുക. ഈ ദിവസങ്ങളില്‍ രാത്രി 8.45ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.45ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്കുള്ള പ്രത്യേക വണ്ടി(നമ്പര്‍ 648) സപ്തംബര്‍ 11,12,17 തീയതികളിലാണ് പുറപ്പെടുക. ഈ ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം രാവിലെ 9.45ന് ചെന്നൈയിലെത്തും.

തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കുള്ള വണ്ടി(നമ്പര്‍ 660) സപ്തംബര്‍ 8,9 തീയതികളില്‍ പുറപ്പെടും. രാത്രി 8.30ന് പുറപ്പെടുന്ന വണ്ടി പിറ്റേ ദിവസം രാവിലെ 11 മണിക്ക് മംഗലാപുരത്തെത്തും.

മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള വണ്ടി(നമ്പര്‍ 659) സപ്തംബര്‍ 10,11 തീയതികളിലാണുണ്ടാവുക. വൈകുന്നേരം ഏഴിന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 9.55ന് തിരുവനന്തപുരത്തെത്തും.

ബാംഗ്ലൂര്‍-കൊല്ലം വണ്ടി (നമ്പര്‍ 650) സപ്തംബര്‍ 7,10 തീയതികളില്‍ ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടും. രാത്രി 9.50ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30ന് കൊല്ലത്തെത്തും. കൊല്ലം-ബാംഗ്ലൂര്‍ വണ്ടി (നമ്പര്‍ 649) സപ്തംബര്‍ 8,11 തീയതികളില്‍ കൊല്ലത്തുനിന്ന് പുറപ്പെടും. വൈകുന്നേരം 6.45ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.45ന് ബാംഗ്ലൂരിലെത്തും.

എല്ലാ പ്രത്യേക വണ്ടികളിലും രണ്ട് എയര്‍കണ്ടീഷന്‍ കോച്ചുകളും 10 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും മൂന്ന് സെക്കന്റ് ക്സാസ് ജനറല്‍ കോച്ചുകളുമുണ്ടാവും. തീവണ്ടികളിലെ സീറ്റ് റിസര്‍വേഷന്‍ ആഗസ്ത് 22 ചൊവാഴ്ച ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+