രജിസ്ട്രേഷന്‍ പ്ലേറ്റുകളില്‍ അലങ്കാരം പാടില്ല
തിരുവനന്തപുരം: വാഹനങ്ങളില്‍ രജിസ്ട്രേഷന്‍ പ്ലേറ്റുകളില്‍ അലങ്കാരങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും.
വാഹനങ്ങളുടെ മുന്നിലും പിറകിലും രജിസ്ട്രേഷന്‍ പ്ലേറ്റുകള്‍ വെക്കുന്നതിന്റെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. കൂടുതലായും കാറുകളിലും ബൈക്കുകളിലുമാണ് ഇത് കൃത്യമായി പാലിക്കപ്പെടാത്തത്.
വെളുപ്പോ കറുപ്പോ അല്ലാത്ത നിറങ്ങളുപയോഗിച്ച് രജിസ്ട്രേഷന്‍ നമ്പറുകള്‍ എഴുതുന്നത് വ്യാപകമായി കണ്ടുവരുന്നുണ്ട്. സ്വര്‍ണപെയിന്റിലും മഞ്ഞനിറത്തിലുമാണ് പല വാഹനങ്ങളിലും നമ്പറുകള്‍ എഴുതിയിരിക്കുന്നത്. നമ്പറിന്റെ വലിപ്പത്തെ കുറിച്ചുള്ള വ്യവസ്ഥയും പാലിക്കാത്തവരുണ്ട്. നമ്പര്‍ പ്ലേറ്റിന് ഉപയോഗിച്ചിരിക്കേണ്ട സാധനത്തെ കുറിച്ചുള്ള നിയമവും ലംഘിക്കപ്പെടുന്നു.












Click it and Unblock the Notifications