66 പേര്‍ കയറിയ കപ്പല്‍ കാണാനില്ല
ജക്കാര്‍ത്ത : 66 യാത്രക്കാരുമായി കഴിഞ്ഞ ആഴ്ച മൊലുക്കാസ് ദ്വീപ് വിട്ട ഇന്ത്യോനേഷ്യന്‍ യാത്രാക്കപ്പല്‍ കാണാതായി. യാത്രക്കാരില്‍ ആറ് പേര്‍ ഇന്തോനേഷ്യന്‍ പൊലീസ് ബ്രിഗേഡ് അംഗങ്ങളാണ്.
വടക്കന്‍ സുലവേസിയിലേക്ക് പോയ കപ്പലില്‍ വാര്‍ത്താവിനിമയ സൗകര്യങ്ങളില്ലാത്തതിനാല്‍ കപ്പല്‍ കണ്ടെത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ 500 ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുമായി സുലവേസിയിലേക്ക് പോയ കപ്പല്‍ മുങ്ങി യാത്രക്കാരെല്ലാം മരിച്ചിരുന്നു.
മൊലുക്കാസ് ദ്വീപില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ധാരാളം പേര്‍ ദ്വീപ് വിട്ടിരുന്നു.












Click it and Unblock the Notifications