സൗത്ത് ഇന്ത്യന്‍ ബാങ്ക് പലിശ കൂട്ടി
തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ കൂട്ടി. ആഗസ്ത് 21 മുതല്‍ പുതിയ പലിശനിരക്ക് പ്രാബല്യത്തില്‍ വരും.
15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള 15 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനം പലിശ ലഭിക്കും. 15 ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശ ലഭിക്കും.
ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഒരു കോടിക്ക് മുകളിലുള്ള നിക്ഷേപത്തിന് 6.75 ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ പലിശ ലഭിക്കും. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 9.75 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് പുതിയ പലിശ നിരക്ക്.












Click it and Unblock the Notifications