മുംബൈ വിപണിയില്‍ വിലയിടിവ്
മുംബൈ: ആഗസ്റ്റ് 23 ബുധനാഴ്ച മുംബൈ ഓഹരി വിപണി ചെറിയ മാന്ദ്യം രേഖപ്പെടുത്തി. ഒരാഴ്ച തുടര്‍ച്ചയായി ഉയര്‍ന്ന സൂചിക ചെറുതായി താഴ്ന്നു. വിവരസാങ്കേതികവിദ്യ ഓഹരികളുടെ ലാഭം നേടല്‍ വന്‍തോതിലായതും വിദേശ നിക്ഷേപകരില്‍ നിന്നും പുതിയ വാങ്ങലുകള്‍ ഇല്ലായിരുന്നതും മാന്ദ്യത്തിനു കാരണമായി. എന്നാല്‍ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി.
ആഗസ്റ്റ് 22 വരെ ഉയര്‍ന്നു കൊണ്ടിരുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓഹരികള്‍ക്ക് ആ പ്രവണത തുടരാനായില്ല. ഇന്‍ഫോസിസ് ഉള്‍പ്പെടെ പല ഓഹരികളുടെയും വില അല്‍പം താണു.
എന്നാല്‍ ബാങ്കിംഗ് ഓഹരികള്‍ നില മെച്ചപ്പെടുത്തി. ഐ.ഡി.ബി.ഐ, ഐ. സി. ഐ. സി, എച്ച്. ഡി. എഫ്. സി തുടങ്ങിയവയുടെ വില ഉയര്‍ന്നു.
മുംബൈ സൂചിക
ഒടുവിലത്തെ നില-4444 .72
തുടങ്ങിയത് -4461 .23
താഴ്ച -16.44
എന്‍. എസ്. ഇ
ഒടുവിലത്തെ നില- 1384.25
തുടങ്ങിയത് -1381.60
വര്‍ദ്ധനവ് -3.65
വില കൂടിയ ഓഹരികള്‍-ഐ.ഡി.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്.ഡി. എഫ്.സി , ഓറിയന്റല്‍ ബാങ്ക്, സീ ടെലിഫിലിംസ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ ലീവര്‍, ഐ.ടി.സി
വില കുറഞ്ഞ ഓഹരികള്‍- ഇന്‍ഫോസിസ്, എന്‍.ഐ.ഐ.ടി, സത്യം കംപ്യൂട്ടേഴ്സ്, എച്ച്. സി. എല്‍ ഇന്‍ഫോസിസ്രൂപയുടെ വിനിമയ നിരക്ക്
യു. എസ് ഡോളര്‍ - 45.90
യു.കെ പൗണ്ട് -68.78
യൂറോ -41.89
സ്വര്‍ണ്ണം( ഗ്രാമിന്) -455
വെള്ളി (1000 ഗ്രാമിന്) -8015












Click it and Unblock the Notifications