Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെ.കെ.എല്‍.എഫ്. ക്ലിന്റന്റെ സഹായം തേടുന്നു

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നപരിഹാരത്തിന് ജമ്മു കശ്മീര്‍ വിമോചന മുന്നണി(ജെ.കെ.എല്‍.എഫ്.) അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സഹായം തേടി. സംഘടനയുടെ തലവന്‍ അമാനുള്ളഖാന്‍ ക്ലിന്റനയച്ച കത്തിലാണ് സഹായാഭ്യര്‍ത്ഥനയുള്ളത്.

ഇപ്പോള്‍ ഇന്ത്യയിലും പാകിസ്താനിലുമായി കിടക്കുന്ന കാശ്മീരിനെ വീണ്ടും യോജിപ്പിച്ച് പൂര്‍ണ്ണ സ്വാതന്ത്യം നല്കണമെന്ന് ജെ.കെ.എല്‍.എഫ്. ആവശ്യപ്പെട്ടു. ഈ സ്ഥിതി നിലവില്‍ വന്ന് 15 വര്‍ഷത്തിനു ശേഷം അതു തുടരണമോ വേണ്ടയോ എന്ന് ഹിതപരിശോധന നടത്തി തീരുമാനിക്കാവുന്നതാണെന്ന നിര്‍ദ്ദേശവും

മുന്നോട്ടുവെച്ചിട്ടുണ്ട്.ഹിതപരിശോധനഐക്യരാഷ്ട്രസഭയുടെ മുന്‍ കയ്യില്‍ നടത്താവുന്നതാണെന്നും കത്തില്‍ പറയുന്നു.

അടുത്തമാസം ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയി അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ക്ലിന്റന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കണമെന്നാണ് ജെ.കെ.എല്‍.എഫിന്റെ അഭ്യര്‍ത്ഥന.

കാശ്മീര്‍ വിമോചന മുന്നണി മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക മാത്രമാണ് കാശമീര്‍ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമെന്നും അമാനുള്ളഖാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+