കുമാരമംഗലം അന്തരിച്ചു
ദില്ലി : കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി പി.ആര്‍. കുമാരമംഗലം ആഗസ്ത് 23 ബുധനാഴ്ച വെളുപ്പിന് അന്തരിച്ചു. അദ്ദേഹത്തിന് 48 വയസായിരുന്നു.
കുമാരമംഗലത്തിനെ ആഗസ്ത് 12ന് കടുത്ത പനിയെ തുടര്‍ന്ന് ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് രക്താര്‍ബുദം ആണെന്ന് കണ്ടെത്തിയിരുന്നു.
മികച്ച പാര്‍ലമെന്റേറിയനായിരുന്ന കുമാരമംഗലം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഭാര്യ കിറ്റി അഭിഭാഷകയാണ്.
ബുധനാഴ്ച വൈകുന്നേരം ദില്ലിയില്‍ വെച്ച് ശവസംസ്കാരം നടക്കും. മൃതദേഹം ചെന്നൈയിലേക്കോ കുമാരമംഗലത്തിന്റെ മണ്ഡലമായ തിരുച്ചിറപള്ളിയിലേക്കോ കൊണ്ടുപോകുന്നില്ല.
ആദ്യറിപ്പോര്‍ട്ടുകള്‍:












Click it and Unblock the Notifications