അഭിഭാഷകവൃത്തിയിലൂടെ പാര്‍ലമെന്റിലേക്ക്
പ്രഗത്ഭനായ പാര്‍ലമെന്റേറിയനായിരുന്ന പി.രംഗരാജന്‍ കുമാരമംഗലത്തിന്റ ശബ്ദം ഇനി സഭയില്‍ മുഴങ്ങില്ല. അഭിഭാഷകനായി പേരെടുത്ത ശേഷമാണ് കുമാരമംഗലം ലോക്സഭയില്‍ അംഗമാവുന്നത്. 1984ല്‍ സേലം മണ്ഡലത്തില്‍ നിന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തി.അന്നു മുതല്‍ തുടര്‍ച്ചയായി ലോക്സഭാംഗമാണ്.
കേന്ദ്രമന്ത്രിയായിരുന്ന മോഹന്‍ കുമാരമംഗലത്തിന്റെ മകനായി 1952 മെയ് 12 ന് ചെന്നൈയില്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയിലും ദില്ലി സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കി. നാഷണല്‍ സ്റുഡന്റ്സ് യൂണിയന്റെ സ്ഥാപക പ്രസിഡന്റായ കുമാരമംഗലം ഇന്ത്യയിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്.
രംഗ എന്ന പേരില്‍ രാഷ്ട്രീയവൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്ന കുമാരമംഗലം രാജീവ്ഗാന്ധിയുടെ കണ്ടെത്തലാണ്. 1991-92ല്‍ കുമാരമംഗലം നിയമ പാര്‍ലമെന്ററി കാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. 1992-93ല്‍ പാര്‍ലമെന്ററി കാര്യവകുപ്പിന്റെയും ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും സഹമന്ത്രിസ്ഥാനം വഹിച്ചു. 1998ലാണ് വാജ്പേയി മന്ത്രിസഭയില്‍ ഊര്‍ജ്ജവകുപ്പില്‍ കാബിനറ്റ് മന്ത്രിയായത്.












Click it and Unblock the Notifications