കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോപാല്‍- വീരപ്പന്‍ ചര്‍ച്ച തുടരുന്നു

  • By Staff
Google Oneindia Malayalam News

ചെന്നൈ: കന്നഡ ചലച്ചിത്ര താരം രാജ്കുമാറിന്റെ മോചനം സംബന്ധിച്ച് നക്കീരന്‍ ഗോപാലും കാട്ടുകള്ളന്‍ വീരപ്പനുമായുള്ള ചര്‍ച്ച തുടരുകയാണെന്ന് നക്കീരന്‍ അസോസിയേറ്റ് എഡിറ്റര്‍ എ.കാമരാജ് വെളിപ്പെടുത്തി.

വീരപ്പനുമായി നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഗോപാല്‍ കൊടുത്തയച്ചതായി കാമരാജ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

ടി.എന്‍.എല്‍.എ., ടി.എന്‍.ആര്‍.എഫ്. എന്നിവയില്‍പ്പെട്ട അഞ്ചു തമിഴ് തീവ്രവാദികളുടെയും കര്‍ണാടകത്തിലെ 51 ടാഡാ തടവുകാരുടെയും മോചനം സംബന്ധിച്ച കാര്യങ്ങളാണ് ഗോപാല്‍ വീരപ്പനുമായി ചര്‍ച്ച ചെയ്യുന്നത്.

അഞ്ചു തീവ്രവാദികളുടെയും പേരില്‍ ദേശീയ സുരക്ഷിതത്വ നിയമപ്രകാരം രജിസ്റര്‍ ചെയ്തിരുന്ന കേസുകള്‍ തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചുവെങ്കിലും മറ്റു കേസുകള്‍ കൂടി പിന്‍വലിച്ചാലേ ജയിലില്‍ നിന്നു പുറത്തുവരികയുള്ളുവെന്ന്് അവര്‍ വാശി പിടിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X