Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമാഭാരതിക്കുമേല്‍ പാര്‍ട്ടിസമ്മര്‍ദ്ദം

ദില്ലി: രാജി പിന്‍വലിക്കാന്‍ ഉമാഭാരതിക്കുമേല്‍ ബി.ജെ.പി നേതൃത്വം സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ലോക്സഭയില്‍ നിന്നുള്ള തന്റെ രാജി ഉമാഭാരതി പ്രധാനമന്ത്രി വാജ്പേയിക്കയച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അത് തല്‍ക്കാലത്തേക്കു മാറ്റി വെച്ചിരിക്കുകയാണെന്ന് ബി.ജെ.പി. വക്താക്കള്‍ അറിയിച്ചു.

പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ തുടങ്ങാനിരിക്കെ ഉമാഭാരതി രാജി വെച്ചത് സംഘടനക്ക് ഗുണം ചെയ്യില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ ശക്തമായ അഭിപ്രായമുണ്ട്. എന്നാലും അവരെക്കൊണ്ട് രാജിവെപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണ്.

രാജി പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നതിന് രണ്ട് കാരണങ്ങളാണ് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നാമതായി പാര്‍ട്ടിയിലെ പിന്നോക്കക്കാരുടെ കരുത്തുറ്റ പ്രതിനിധിയാണ് അവര്‍. ഇതിനു പുറമെ അവര്‍ ഒരു വനിതാനേതാവും തീപ്പൊരി പ്രാസംഗികയുമാണ്- പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ മന്ത്രിസഭാ വികസനത്തില്‍ തനിക്ക് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉമാഭാരതി പ്രതീക്ഷിച്ചിരുന്നതായും പറയപ്പെടുന്നു. ആദ്യ മന്ത്രിസഭയില്‍ വിനോദസഞ്ചാരത്തിന്റെ സ്വതന്ത്രചുമതലയുള്ള മന്ത്രിയായി അവരോധിച്ചിരുന്നെങ്കിലും അവര്‍ രാജിവെക്കുകയായിരുന്നു. മധ്യപ്രദേശില്‍ സ്ത്രീതൊഴിലാളികള്‍ക്കെതിരെ പീഡനം നടന്നുവെന്നാരോപിച്ചാണ് അവര്‍ അന്ന് മന്ത്രിസ്ഥാനം രാജിവെച്ചത്.

ഇപ്പോള്‍ എം.പി. സ്ഥാനം മാത്രം രാജിവെച്ച ഉമാഭാരതി ഉടന്‍തന്നെ പാര്‍ട്ടിയില്‍ നിന്നു വിട്ടുപോകാതിരിക്കാനുള്ള തന്ത്രങ്ങളാണ് ബി.ജെ.പി നേതൃത്വം ആവിഷ്കരിച്ചുവരുന്നത്. ഉത്തര്‍പ്രദേശില്‍ കല്യാണ്‍സിംഗ് കാരണം പാര്‍ട്ടിക്കു സംഭവിച്ച ക്ഷീണം ഉമാഭാരതിയെ ഉയര്‍ത്തിപ്പിടിച്ച് മറികടക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി നേരത്തെത്തന്നെ ആരംഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+