Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിനോടനുബന്ധിച്ച് ബോണസും ഉത്സവബത്തയും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൂടി ഇത് ലഭ്യമാക്കും.

കഴിഞ്ഞ വര്‍ഷത്തെ നിരക്കിലാണ് ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ചിട്ടുള്ളത്. ആഗസ്ത് മാസത്തെ ശമ്പളത്തോടൊപ്പം ഇത് വിതരണം ചെയ്യുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അറിയിച്ചു.

ഏറ്റവും കൂടിയ ബോണസ് തുക 2,500 രൂപയായിരിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷാമബത്തയും ചേര്‍ത്ത് 5,000 രൂപ ശമ്പളം വാങ്ങിയ ജീവനക്കാര്‍ക്ക് ബോണസിന് അര്‍ഹതയുണ്ട്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 1,000 രൂപ ഉത്സവബത്തയും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+