ഇടുക്കിയില്‍ കനത്ത മഴയും മണ്ണിടിച്ചിലും
ഇടുക്കി: ജില്ലയില്‍ കനത്ത മഴ യിലും ശക്തമായ കാറ്റിലും ചിലയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.എന്നാല്‍ ഇതുവരെ ഗതാഗതതടസ്സം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. ഇടുക്കി പദ്ധതി മേഖലയില്‍ മാത്രം ആഗസ്റ്റ് 22 ചൊവാഴ്ച 12.92 സെന്റീമീറ്റര്‍ മഴ പെയ്തു. ഇതു മൂലം ഡാമിലെ ജലനിരപ്പ് ഒരു ദിവസം കൊണ്ട് രണ്ടര അടി ഉയര്‍ന്നു. 2350.04 അടിയാണ് ബുധനാഴ്ച രാവിലെ ഇടുക്കിയിലെ ജലനിരപ്പ്.
തൊടുപുഴയാര്‍ കരകവിഞ്ഞൊഴുകുന്നു. മഴയില്‍ വാഴത്തോപ്പ് പഞ്ചായത്തില്‍ ഒരു വീട് തകര്‍ന്നു. പുളിയന്മല റോഡിലും ഇടുക്കി നേര്യമംഗലം റോഡിലും അടിമാലി മേഖലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ട്.












Click it and Unblock the Notifications