ലക്ഷദ്വീപിലേയ്ക്ക് മൂന്നാമതൊരു കപ്പല്‍ കൂടി
കൊച്ചി: ലക്ഷദ്വീപിലേയ്ക്കുളള യാത്രാക്ലേശം പരിഹരിക്കാന്‍ മൂന്നാമതൊരു കപ്പല്‍ കൂടി നിര്‍മ്മിക്കാന്‍ കരാറായി. 700 പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ഈ കപ്പല്‍. 130 കോടി രൂപ ചെലവു വരുന്ന ഈ കപ്പല്‍ വിശാഖ പട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മ്മിക്കുമെന്ന് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ചമന്‍ലാല്‍ അറിയിച്ചു. 29 മാസം കൊണ്ട് കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാകും.
കൊച്ചി കപ്പല്‍ ശാല ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി നിര്‍മ്മിച്ച രണ്ടു കപ്പലുകള്‍ ആഗസ്റ്റ് 21 തിങ്കളാഴ്ച ചമന്‍ലാല്‍ നീററിലിറക്കി. രണ്ടു കപ്പലുകളും പ്രതീക്ഷിച്ചതിലും നേരത്തേ നിര്‍മിച്ചതിന് കപ്പല്‍ശാലയെ അദ്ദേഹം അഭിനന്ദിച്ചു. പുതിയ രണ്ടു കപ്പലുകളും പുതിയതായി നിര്‍മ്മിക്കുന്ന കപ്പലും ചേര്‍ന്നാല്‍ ദ്വീപിലേയ്ക്കുള്ള യാത്രാക്ലേശം ഒരുപരിധിവരെ കുറയ്ക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.
കൊപ്പി കപ്പല്‍ ശാലയില്‍ ടൂറിസ്റ്റ് ബോട്ടുകള്‍ നിര്‍മിച്ച് യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും കയറ്റി അയയ്ക്കുന്ന പദ്ധതി തയ്യാറാക്കി വരുന്നതായി കപ്പല്‍ശാലാചെയര്‍മാന്‍ ആര്‍. കെ. വിഗ് അറിയിച്ചു. കപ്പലുകളിലെ തീപിടുത്തം നിയന്ത്രിക്കുന്നതിന് പരിശീലനം നല്‍കുന്ന കോഴ്സ് കപ്പല്‍ശാലയിലെ മറൈന്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications